
നടൻ ജോജു ജോർജിന്റെ ചിത്രമായ ‘പണി’യിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കിയെന്ന് പരാതി. ഇതേ തുടർന്ന് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ക്യാമറാമാൻ വേണു പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒരു മാസമായി സിനിമയുടെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്.
തുടക്കം മുതൽ സംവിധായകൻ ജോജുവും വേണുവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായും പലപ്പോഴും വേണു ജോജുവിനോടും മറ്റ് സെറ്റിലെ അംഗങ്ങളോടും കലഹിച്ചിരുന്നതായും വാർത്തകൾ പുറത്ത് വന്നിരുന്നു. വേണു സെറ്റിലുള്ളവരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയും ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം പോലീസ് ട്രെയിനിംഗ് കോളേജിൽ ഷൂട്ടിങ്ങിനിടെ ജോജുവും വേണുവും പരസ്യമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്. വേണുവിനെ തുടരാൻ അനുവദിക്കില്ലെന്ന് നിർമ്മാതാവ് കൂടിയായ ജോജു തീരുമാനിക്കുകയായിരുന്നു. ‘ഇരട്ട’യുടെ ക്യാമറാമാൻ വിജയിയെ വിളിക്കുകയായിരുന്നു. ഹോട്ടലിൽ താമസിക്കുന്ന തന്നെ ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് വേണു തൃശൂർ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Post Your Comments