രാജ്യമെങ്ങും ലോകകപ്പ് ആവേശത്തിലാണ്. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയും ഓസ്‌ട്രേലിയയും യോഗ്യത നേടിയിരിക്കുകയാണ്.
ഇന്ത്യ ലോകകപ്പ് നേടിയാൽ താൻ നഗ്നയായി ബീച്ചിൽ ഓടുമെന്ന് ഒരു പ്രമുഖ നടി പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റാരുമല്ല പ്രശസ്ത തെലുങ്ക് നടി നടി രേഖ ബോജ് തന്റെ ഇൻസ്റ്റാഗ്രാമിലാണ്, ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇന്ത്യ ലോകകപ്പ് നേടിയാൽ, ഞാൻ വിശാഖപട്ടണം ബീച്ചിൽ നഗ്നയായി ഓടുമെന്ന നടിയുടെ വാക്കുകൾ വൻ വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. സെൽഫ് പ്രൊമോഷന് വേണ്ടിയിട്ടാണ് നടി ഇത്തരത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ട്ടിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. എന്നാൽ ഇത് നിഷേധിച്ച രേഖ ബോജ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് വ്യക്തമാക്കിയത്.
Leave a Comment