ബോളിവുഡിലെ ക്യൂട്ട് ജോഡികളായാണ് നടി ആലിയ ഭട്ടും രൺബീർ കപൂറും അറിയപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആലിയയുടെ ഒരു വീഡിയോ വൈറലായിരുന്നു. തന്റെ ഭർത്താവ്, അതായത് രൺബീർ കപൂറിന് മേക്കപ്പ് അത്ര ഇഷ്ടമല്ലെന്ന് പറയുന്നതായിരുന്നു വീഡിയോ. എന്നാൽ രൺബീറിന് ലിപ്സ്റ്റിക് ഇഷ്ടമല്ലെന്ന് വാക്കുകൾ സോഷ്യൽ മീഡിയയിൽ വമ്പൻ വിവാദങ്ങൾക്ക് തുടക്കമിടുകയായിരുന്നു.
’ ഇതോടെ രൺബീറിനെ ‘ടോക്സിക് പാർട്ണർ എന്നാണ് സോഷ്യൽ മീഡിയ വിളിച്ചത്. അടുത്തിടെ കരൺ ജോഹറിന്റെ ജനപ്രിയ ഷോയായ ‘ കോഫി വിത്ത് കരൺ സീസൺ 8’ ൽ ആലിയ ഭട്ടും കരീന കപൂറും പങ്കെടുത്തിരുന്നു, ഇതിലാണ് ഭർത്താവിന് ലിപ്സ്റ്റിക് ഇഷ്ടമല്ലെന്ന് നടി പറഞ്ഞത്.
ചില കാര്യങ്ങൾ സന്ദർഭത്തിനതീതമായി പറഞ്ഞതാണ് ഏറ്റവും വലിയ പ്രശ്നമായത്, എന്റെ ഭർത്താവ് ടോക്സിക്കല്ല, പാവമാണ്. മകൾ റാഹക്കൊപ്പമാണ് ഇപ്പോൾ കൂടുതൽ സമയവും, എന്ത് ഉണ്ടെങ്കിലും എന്നോട് പറയും അത്രയും പാവമായ ഒരാളെ ടോക്സിക്ക് എന്ന് വിളിക്കരുതെന്നും നടി.
Post Your Comments