ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് തെരുവിലിറങ്ങിയ അടിമാലി സ്വദേശികളായ മേരിക്കുട്ടി (87), അന്ന ഔസേപ്പ് (80) എന്നിവർക്ക് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ധനസഹായം പ്രഖ്യാപിച്ചു.
തന്നാൽ കഴിയുന്ന തരത്തിലുള്ള സഹായമാണ് നൽകിയതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. 87-ാം വയസ്സിൽ ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാൻ പോലും ആകുന്നില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ക്ഷേമ പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അമ്മമാർ പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ പ്രതിഷേധം നടത്തുകയായിരുന്നു. സമരത്തിൽ പങ്കെടുത്ത മേരിക്കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചാണ് സിപിഎം പ്രചാരണം നടത്തിയത്. മേരിക്കുട്ടിക്ക് 2 വീടും ഒന്നര ഏക്കർ സ്ഥലവുമുണ്ടെന്നും പെൺമക്കളിൽ ഒരാൾ വിദേശത്താണെന്നും പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ വളരെ രൂക്ഷമായാണ് മറിയക്കുട്ടി അമ്മ പ്രതികരിച്ചത്.
Post Your Comments