തനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചുവെന്നത് നേരാണ്, പക്ഷെ എന്നിട്ടും വീട്ടിൽ ഇരിക്കേണ്ട ഗതികേട് ആണെന്ന് നടി വിൻസി അലോഷ്യസ്. സംസ്ഥാന അവാർഡ് ലഭിച്ച ശേഷം തന്റെ ജീവിതം എങ്ങനെ മാറി എന്നാണ് നടി വിശദീകരിച്ചത്.
വളരെ കുറച്ച് സിനിമ മാത്രമേ തന്നെ തേടി ഇപ്പോൾ വരാറുള്ളൂ, പക്ഷേ അതിൽ നിന്നും സെലക്ടീവ് ആയി എടുക്കാൻ മാത്രം ഉള്ളത് വരുന്നും ഇല്ലെന്നാണ് നടി വ്യക്തമാക്കുന്നത്. അവാർഡ് ലഭിച്ച ശേഷം വന്ന ആകെ മാറ്റം ആളുകൾ എവിടെ പോയാലും തിരിച്ചറിയുന്നു എന്നതാണെന്നും നടി.
ആളുകൾക്ക് പഴയതിലും നന്നായി എന്നെ മനസ്സിലാകുന്നുണ്ട്. അവാർഡ് ലഭിച്ച ചിത്രമായ രേഖ തിയേറ്ററിൽ ഓടിയില്ല. അവാർഡ് കിട്ടിയപ്പോൾ വിചാരിച്ചത് ഇനി തുരുതുരാ ചിത്രങ്ങൾ ആയിരിക്കും എന്നാണ്. എന്നെ തേടി ഒരുപാട് ചിത്രങ്ങൾ എത്തുമെന്ന് ശരിക്കും പ്രതീക്ഷിച്ചിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. തേടിയെത്തുന്നത് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം. കിട്ടുന്നത് ചെയ്യും. ഫീൽഡ് ഔട്ട് ആയി പോയാലും വിഷമമില്ലെന്നും വിൻസി.
Post Your Comments