
ആരാധകനെ തല്ലിയ വീഡിയോ വൈറലായതിന് ശേഷം നാനാ പടേക്കർ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രീകരണം നടക്കുന്ന ‘ജേർണി’യുടെ ഷൂട്ടിങ് വേളയിലാണ് ആരാധകനെ തല്ലിയെന്ന ആരോപണം ഉയർന്നത്.
ആരാധകൻ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ നടൻ കഴുത്തിന് പിന്നിലായി ശക്തിയായി അടിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ നാനാ പടേക്കർ തന്നെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല. ഞങ്ങളുടെ ജോലിക്കാരിൽ ഒരാളാണെന്ന് ഞാൻ കരുതി, സീൻ അനുസരിച്ച് ഞാൻ അടിച്ചു, പിന്നീട്, ഞാൻ അവൻ ക്രൂവിന്റെ ഭാഗമല്ലെന്ന് മനസ്സിലായി, പക്ഷെ അന്നേരത്തേക്കും ആരോ വീഡിയോ എടുത്ത് പ്രചരിപ്പിച്ചുവെന്നും നടൻ.
ഒരു പക്ഷേ അവന്റെ സുഹൃത്ത് വീഡിയോ ഷൂട്ട് ചെയ്തിരിക്കാം, ഞാൻ ആരോടും ഫോട്ടോ എടുക്കരുത് എന്ന് പറഞ്ഞിട്ടില്ല, അബദ്ധത്തിൽ സംഭവിച്ചതാണ്, എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ, ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലയെന്നും നാനാ പടേക്കർ വ്യക്തമാക്കി.
Post Your Comments