ഇല്ലാത്ത കഥകളെഴുതി മറിയകുട്ടി അമ്മയെ പരിഹസിച്ചവരൊക്കെ മാപ്പ് പറയേണ്ടി വരുമെന്ന് നടൻ ഹരീഷ് പേരടി. ഭൂമിയും വീടും ഉണ്ടെന്ന വ്യാജ പ്രചരണം നടത്തിയവർ ഇത്രയും പ്രായമുള്ള ഒരു അമ്മയെ പരിഹസിച്ചതിനെതിരെയാണ് നടൻ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.
പെൻഷൻ കിട്ടാതെ തെരുവിൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയിരുന്നു. അതുവരെ സമൂഹമാധ്യമങ്ങൾ വഴി ആക്ഷേപിച്ചിരുന്നവർ അടക്കം എല്ലാവരേയും നടൻ പരിഹസിക്കുകയാണ്.
ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് വായിക്കാം
ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും.
സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും, അത്രയും തീക്ഷണമാണ് ആ നോട്ടം. ഒർജിനൽ കേരള മാതാ, മറിയകുട്ടിയമ്മയോടൊപ്പം.
Post Your Comments