പതിനെട്ട് വയസും ഇല്ല, ലൈസൻസും ഇല്ല: പൊതു നിരത്തിൽ ബൈക്കോടിച്ച നടൻ ധനുഷിന്റെ മകൻ വിവാദത്തിൽ

ധനുഷ്-ഐശ്വര്യ ദമ്പതികൾ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു

ലൈസൻസ് പോലും ഇല്ലാതെ ധനുഷിന്റെ മകൻ ബൈക്ക് ഓടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലൈസൻസില്ലാതെ ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണെന്നത് നടന്റെ മകന് അറിയില്ലേ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം പൊങ്കൽ ദിനത്തിൽ റിലീസ് ചെയ്യും, ധനുഷും ഐശ്വര്യയും പ്രണയിച്ച് വിവാഹിതരായയവരാണ്, ഇരുവർക്കും യാത്ര, ലിംഗ എന്ന പേരിൽ രണ്ട് ആൺമക്കളാണുള്ളത്. അടുത്തിടെ ധനുഷ്-ഐശ്വര്യ ദമ്പതികൾ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ധനുഷിന്റെ മൂത്തമകൻ യാത്ര ബൈക്ക് ഓടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. രജനീകാന്തിൻരെ വീട്ടിൽ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര ബൈക്കുമായി കറങ്ങിയത്. എന്നാൽ ലൈസൻസില്ലാതെ ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണ്, ധനുഷ് ഇത് മകനെ പഠിപ്പിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Share
Leave a Comment