ബോളിവുഡ് സുന്ദരിമാരായ ആലിയ ഭട്ടും കരീന കപൂറുമാണ് ഇത്തവണ കോഫി വിത്ത് കരൺ ഷോയിൽ അതിഥികളായെത്തിയത്. രൺബീറിന്റെ സഹോദരി കൂടിയായ കരീന ഇടയ്ക്ക് ആലിയക്ക് നൽകിയ ഉപദേശങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്.
ഭർത്താവ് രൺബീറിനും മകളും തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തങ്ങളുടെ ചെറിയ ചെറിയ വഴക്കുകളെക്കുറിച്ചും എല്ലാം ആലിയ ഷോയിൽ തുറന്ന് പറഞ്ഞു. കുഞ്ഞ് റാഹ ഇത്രയും നേരവും നിങ്ങളുടെ കയ്യിലായിരുന്നു ഇനിയെനിക്ക് താ, എന്റെ ഊഴമാണ് അടുത്തത് എന്ന് പറഞ്ഞ് മിക്കവാറും കുഞ്ഞിനായി തങ്ങൾ അടിപിടി ഉണ്ടാക്കാറുണ്ട് എന്നാണ് ആലിയ പറഞ്ഞത്.
അപ്പോൾ ഇതാണ് രണ്ടാമത്തെ കുഞ്ഞിനുള്ള സമയം, രണ്ട് കുഞ്ഞ് വീട്ടിൽ ഉണ്ടെങ്കിൽ ഇത്തരമൊരു അടി ഉണ്ടാവുകയില്ല, അതിനാൽ വേഗം രണ്ടാമത്തെ കുഞ്ഞ് വരട്ടേ എന്നാണ് കരീന മറുപടി നൽകിയത്. തന്റെ പുതിയ ചിത്രമായ ജിഗ്രയുടെ ഷൂട്ടിംങ് തിരക്കുകളിലാണ് ആലിയ ഇപ്പോൾ.
Post Your Comments