തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരം വിജയകാന്തിന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിക്കുന്ന വിജയകാന്തിന്റേയും കുടുംബത്തിന്റേയും ചിത്രം പുറത്തു വന്നതിനു പിന്നാലെ ആശങ്കയിലാണ് ആരാധകർ.
നന്നേ മെലിഞ്ഞ്, കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് വിജയകാന്ത്. സിംഹത്തെ പോലെ ജീവിച്ചിരുന്ന ക്യാപ്റ്റന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയിലാണ് ആരാധകർ. അദ്ദേഹത്തെ ഇങ്ങനെ കാണാന്‍ വയ്യെന്നും നല്ല ചികിത്സ നല്‍കി തിരികെ കൊണ്ടു വരണമെന്നും ആരാധകര്‍ പറയുന്നു. വേദനിപ്പിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തന്റേതായ ഇടം വിജയകാന്ത് നേടിയെടുത്തിരുന്നു. കരുണാനിധിയും ജയലളിതയുമെല്ലാം സജീവമായിരുന്ന കാലത്താണ് വിജയകാന്ത് ഒരു രാഷ്ട്രീയ ശക്തിയായി മാറിയത്.
Leave a Comment