ദീപാവലിക്ക് റിലീസ് ചെയ്ത തമിഴ് ചിത്രം ജിഗർതാണ്ഡ ഡബിൾ എക്സ് പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പല പ്രശസ്തരും ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു, ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ആയി എത്തിയിരിക്കുന്നത് വിഘ്നേഷ് ശിവനാണ്.
കാർത്തിക് സുബ്ബരാജിന്റെ “അതിശയകരമായ കലാസൃഷ്ടി” എന്ന് വിഘ്നേഷ് ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്. ജിഗർതാണ്ഡ ഡബിൾ എക്സിൽ അദ്ദേഹത്തിന്റെ സിനിമാ മേക്കിംഗിലെ മികവ് ഉയർന്നു കാണാം. മധുരയിൽ പശ്ചാത്തലമാക്കിയ ഈ ചിത്രത്തിൽ രാഘവ ലോറൻസ് ഒരു ഗുണ്ടാസംഘമായും എസ് ജെ സൂര്യ ഒരു പോലീസ് ഉദ്യോഗസ്ഥനായും അഭിനയിക്കുന്നു.
വളരെ വ്യത്യസ്തമായതും, തനിക്ക് വേണ്ടി എഴുതിയ മറ്റൊരു അവിസ്മരണീയമായ കഥാപാത്രം ആസ്വദിച്ച് അവതരിപ്പിക്കാൻ സാധിച്ചുവെന്നാണ് എസ് ജെ സൂര്യ തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. സന്തോഷ് നാരായണന്റെ സംഗീതത്തെയും വിഘ്നേഷ് അഭിനന്ദിച്ചു. മഹത്തായ വിജയത്തിന് അഭിനന്ദനങ്ങൾ! പ്രിയപ്പെട്ട കാർത്തിക് സുബ്ബരാജ്, നിങ്ങളുടെ അതിശയിപ്പിക്കുന്ന സിനിമയിലൂടെ ഞങ്ങളെ വിസ്മയിപ്പിക്കുന്നത് തുടരുക എന്നും വിഘ്നേഷ് കുറിച്ചു.
Post Your Comments