സപ്തസാഗര ദാച്ചേ എല്ലോ പാർട്ട് ബി യുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടിയും പാർട്ട് ബിയിൽ ശ്രേദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചൈത്രാ ആചാറും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന മീഡിയ മീറ്റിൽ പങ്കെടുത്തു. 777 ചാർലി എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും കിട്ടിയ വലിയ സ്വീകാര്യതക്ക് നന്ദി പറഞ്ഞ അദ്ദേഹം ഓ ടി ടിയിൽ റിലീസ് ആയ മലയാളം വേർഷൻ സപ്ത സാഗര ദാച്ചേ യെല്ലോ part A ക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും പൂർണ്ണമായും തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകന് ലഭിക്കുന്ന ചിത്രമായിരിക്കും സപ്ത സാഗര ദാച്ചേ യെല്ലോ സൈഡ് ബി എന്നും അഭിപ്രായപ്പെട്ടു.
ടോബിക്കു കേരളത്തിൽ നിന്ന് കിട്ടിയ വൻ സ്വീകാര്യതക്കു ചൈത്രാ ആചാർ നന്ദി പ്രകടിപ്പിച്ചു.സിനിമാ റിവ്യൂകളെക്കുറിച്ച് മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് രക്ഷിത് ഷെട്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു “വീഡിയോ റിവ്യൂകൾ പലപ്പോഴും സിനിമയെ ബാധിക്കാറുണ്ട്, എഴുത്തുകൾ ആയി വരുന്ന റിവ്യൂകൾ ആവശ്യമുള്ളവർ മാത്രം പോയി വായിക്കുകയും വീഡിയോ റിവ്യൂകളിൽ പലപ്പോഴും സിനിമയുടെ കാതലായ വശങ്ങളും കഥാംശങ്ങളും വെളിപ്പെടുത്തി അത് റീൽ ആയി ഷെയർ ചെയ്യപ്പെടുമ്പോൾ സിനിമയെ അത് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സപ്ത സാഗരദാച്ചേ എല്ലോ നവംബർ 17 ന് കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് ആണെന്നുള്ളതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിലെത്തിക്കുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു.
സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി മലയാളം ട്രൈലെറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത് . ഒരു മില്യണിൽ പരം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയ്ലറിന് ഇതുവരെ ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗം ആമസോൺ പ്രൈമിൽ മലയാളത്തിലും ലഭ്യമാണെന്നും കാണാത്തവർ സൈഡ് ബി കാണുന്നതിന് മുന്നേ സപ്ത സാഗരദാച്ചേ എല്ലൊ സൈഡ് എ കാണാനും രക്ഷിത് ഷെട്ടി അഭ്യർത്ഥിച്ചു.
പരംവാഹ് പിക്ചേഴ്സിന്റെ ബാനറിൽ രക്ഷിത് ഷെട്ടിയാണ് ചിത്രത്തിന്റെ നിർമ്മാണം. ഹേമന്ത് എം. റാവു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ രക്ഷിത് ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ.ആച്ചാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ചരൺ രാജ്, ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി, എഡിറ്റിംഗ് സുനിൽ എസ്. ഭരദ്വാജ്, തിരക്കഥ ഹേമന്ത് എം. റാവു,ഗുണ്ടു ഷെട്ടി, ശബ്ദ മിശ്രണം എം.ആർ.രാജാകൃഷ്ണൻ, ആർട്ട് ഡയറക്ടർ ഉല്ലാസ് ഹൈദൂർ എന്നിവർ നിർവ്വഹിക്കുന്നു. പി ആർ ഓ :പ്രതീഷ് ശേഖർ.
Post Your Comments