മകൻ കാളിദാസനും മരുമകളാകുവാൻ പോകുന്ന തങ്ങളുടെ പ്രിയപ്പെട്ട ലിറ്റിൽ തരുണിക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് പാർവതി. കണ്ണൻ തന്റെ അഭിമാനമാണെന്നും കണ്ണന്റെ വധുവാകാൻ പോകുന്ന തങ്ങൾ ലിറ്റിൽ എന്ന് വിളിക്കുന്ന തരുണിക്കും ആശംസകളും അനുഗ്രഹവും പാർവതി നേർന്നു.
ഇപ്പോൾ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതം സ്നേഹത്താൽ സമൃദ്ധമാകട്ടെ. ചെന്നൈയിൽ വച്ചായിരുന്നു കാളിദാസിന്റെയും തരുണിയുടെയും വിവാഹ നിശ്ചയം.
നീലഗിരി സ്വദേശിനിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയാണ് തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും താരം നേടിയിട്ടുണ്ട്. ഇന്ത്യൻ 2 വാണ് കാളിദാസൻ ഒടുവിൽ അഭിനയിച്ച സിനിമ.
Post Your Comments