മൃണാൽ താക്കൂറുമായി ഡേറ്റിംഗിലാണെന്ന വാർത്തയോട് പ്രതികരിച്ച് ഗായകൻ ബാദ്ഷാ രംഗത്ത്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടി മൃണാൾ താക്കൂറിന്റെ പേരാണ്. ബാദ്ഷായുടെ കൂടെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണം ശക്തമായത്.
ദീപാവലിയോടനുബന്ധിച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടി ഗംഭീര വിരുന്നൊരുക്കിയപ്പോൾ ബാദ്ഷായ്ക്കൊപ്പമാണ് നടി എത്തിയത്. ശിൽപ ഷെട്ടിക്കും ബാദ്‌ഷാക്കുമൊപ്പമുള്ള ഫോട്ടോകൾ മൃണാൾ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ‘എന്റെ പ്രിയപ്പെട്ട ആളുകൾ’ എന്ന് അടിക്കുറിപ്പ് നൽകി പോസ്റ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളെ എല്ലാവരെയും വീണ്ടും നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. ഇപ്പോൾ വരുന്ന വാർത്തകളൊന്നും സത്യമല്ല, തങ്ങൾ പ്രണയത്തിലല്ല എന്നും ബാദ്ഷാ കുറിച്ചു. കൂടാതെ തെലുങ്ക് യുവാവിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ചു മൃണാളും അടുത്തിടെ രംഗത്തെത്തിയിരുന്നു.
Post Your Comments