ആലുവയിൽ അഞ്ച് വയസുള്ള കുഞ്ഞ് പീഡനത്തിന് ഇരയായി മരണപ്പെട്ട വിഷയത്തിൽ പ്രതിക്ക് ഇന്ന് വധ ശിക്ഷ വിധിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ വളർച്ചയും ഉയർച്ചയുമാണ്, രാഷ്ട്രത്തിന്റെ വളർച്ചയും ഉയർച്ചയും എന്ന് പറഞ്ഞ ചാച്ചാജിയുടെ ജന്മദിനത്തിൽ അസഫാക്കിനെ പോലൊരു കുറ്റവാളിക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് നടി സീമ ജി നായർ.
കുറിപ്പ് വായിക്കാം
ശുഭദിനം ഇന്ന് ശിശുദിനം ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ വളർച്ചയും ഉയർച്ചയുമാണ്, രാഷ്ട്രത്തിന്റെ വളർച്ചയും ഉയർച്ചയും എന്ന് പറഞ്ഞ ചാച്ചാജിയുടെ ജന്മദിനം.
5 വയസുള്ള ഒരു പോന്നമനയെ അതി ക്രൂരമായി പീഡിപ്പിച്ചുകൊന്ന ഒരുത്തനു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ, ആവിധി ഇന്നുവന്നതിൽ ഒരുപാട് അഭിമാനം തോന്നുന്നു. വിചാരണ പൂർത്തിയാക്കി 110 ദിവസമാണ് പോക്സോ കേസ് കോടതി ശിക്ഷ വിധിക്കുന്നത്.
പോക്സോ കേസിൽ ആദ്യമായാണ് വധ ശിക്ഷ നടപ്പാക്കുന്നത്, പോക്സോ നിയമം പ്രാബല്യത്തിൽ ആയതിന്റെ 11 ആം വാർഷികത്തിൽ, അതി വേഗത്തിൽ തന്നെയാണ് ഇതിന്റെ ശിക്ഷ വിധിച്ചിരിക്കുന്നത്, എങ്ങനെ ഇവന് അതിക്രൂമായി ആകുഞ്ഞിനോടു പെരുമാറാൻ തോന്നി, ഈ മനുഷ്യ മൃഗത്തിന്റെ ശിക്ഷ എത്രയും വേഗം നടപ്പാക്കണം, അകാലത്തിൽ പൊലിഞ്ഞു പോയ ഈ കുരുന്നിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്.
Post Your Comments