ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നിഖിൽ തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതനായത്. തുടർന്ന് സ്വാമി രാര, കാർത്തികേയ, തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു. ടോളിവുഡ് യുവ നായകന്മാരുടെ പട്ടികയിൽ ഇടം പിടിച്ച നിഖിൽ 2020ൽ കൊറോണ കാലത്താണ് വിവാഹിതനായത്.
തെലുങ്കിലെ യുവതാരം നിഖിൽ അച്ഛനാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്തിടെ ഭാര്യ പല്ലവിക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചിത്രം ആരാധകർ ആഘോഷമാക്കിയിരുന്നു.
നേരത്തെ ഇരുവരും വേർപിരിയുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു, പ്രണയ വിവാഹിതരായ ഇരുവരും വേർപിരിയലിന്റെ വക്കിലെത്തി നിൽക്കുകയാണ് എന്ന തരത്തിൽ വന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.
Post Your Comments