
സല്മാന് ഖാന് നായകനായ പുതിയ ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്ടതാരത്തെ സ്ക്രീനിൽ കണ്ടപ്പോൾ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ആരാധകർ.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹന്‍ സിനിമാസ് എന്ന തിയേറ്ററിനുള്ളിലാണ് സല്മാന് ആരാധകര്‍ പടക്കം പൊട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു കൂട്ടം ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തീയറ്റിലെ മറ്റു കാഴ്ചക്കാര്‍ തിയേറ്ററിനുള്ളിലെ സുരക്ഷിത സ്ഥലത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
കത്രീന കൈഫ് നായികയായി എത്തുന്ന ടൈഗര്‍ 3 ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷനാണ് നേടിയിരിക്കുന്നത്.
Post Your Comments