ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റയും ഭാര്യ ഗൗരി ഖാന്റെയും മക്കളായ സുഹാന ഖാനും ആര്യൻ ഖാനും എല്ലായ്പ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങളാണ്. ജന്മദിനത്തിൽ ആര്യൻ ഖാന് സുഹാന ആശംസകൾ നേർന്നു സോഷ്യൽ മീഡിയയിലെത്തിയിരിക്കുകയാണ്.
എന്റെ വലിയ സഹോദരനും ഉറ്റ സുഹൃത്തുമായ നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് സുഹാന കുറിച്ചിരിക്കുന്നത്. സോയ അക്തറിന്റെ ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സുഹാനയിപ്പോൾ. ഖുഷി കപൂർ, അഗസ്ത്യ നന്ദ, മിഹിർ അഹൂജ, യുവരാജ് , ഡോട്ട്, വേദാംഗ് റെയ്‌ന എന്നിവരും ചിത്രത്തിലുണ്ട്. ഈ വർഷം ഡിസംബർ 7 ന് ചിത്രം റിലീസ് ചെയ്യും.
സോഷ്യൽ മീഡിയയിലടക്കം ഏറെ ആരാധകർ പിന്തുടരുന്ന താരങ്ങളാണ് ഷാരൂഖ് ഖാന്റെ മക്കളായ ആര്യനും സുഹാനയും. തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് സഹോദരൻ ആര്യനെ സുഹാന വിശേഷിപ്പിക്കുന്നത്. ആര്യന് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കളും മാതാപിതാക്കളുമടക്കം വൻ നിരയാണ് എത്തിയത്.
Post Your Comments