GeneralLatest NewsNEWSTV ShowsWOODs

ഇതുംകൂടെ കൂട്ടി നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണമെന്നു നടൻ ശ്രീജിത്ത് വിജയ്! നല്ലൊരു ഭാവിയുണ്ടെന്നു ആരാധകർ

നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രങ്ങളൊന്നും തരണ്ടേതില്ല

സിനിമാ- സീരിയൽ താരം ശ്രീജിത്ത് വിജയ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. തന്റെ നാലം വിവാഹമാണെന്നും അനുഗ്രഹിക്കണമെന്നുമാണ് നടന്റെ പോസ്റ്റ്. വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു.

‘ഇതുംകൂടെ കൂട്ടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം’. എന്നാണ് പുതിയ ഫോട്ടോയുടെ ക്യാപ്ഷനായി ശ്രീജിത്ത് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഏറ്റെടുത്ത ആരാധകർ നടനെ കളിയാക്കിയും തമാശ പറഞ്ഞുമുള്ള കമന്റുകളുമായി എത്തി.

read also:ഒരു കുഞ്ഞുണ്ട്, അമ്മ ഈ ബന്ധത്തിന് സമ്മതിക്കില്ലെന്ന് കരുതി: വിവാഹത്തെക്കുറിച്ച് കുടുംബപ്രേക്ഷകരുടെ പ്രിയതാരം

നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രങ്ങളൊന്നും തരണ്ടേതില്ല. കാരണം നിങ്ങള്‍ നല്ലൊരു ഭാര്യയെ കിട്ടിയതിലൂടെ ശരിക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്.  അടുത്ത കല്യാണത്തിന് വിളിക്കണമെന്നും, ഇക്കാര്യത്തില്‍ നല്ല ഭാവി കാണുന്നുണ്ട്. ശരിക്കും ഭാര്യ ഇതൊക്കെ കണ്ടിട്ട് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നിങ്ങനെയാണ് കമന്റുകൾ.

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മക്കിളിക്കൂട് എന്ന പരമ്പരയിൽ ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്ന നന്ദന്‍ എന്ന കഥാപാത്രവും ശരണ്യയും തമ്മിലുള്ള വിവാഹമാണ് നടക്കുന്നത്. ഇതാണ് നടന്റെ പോസ്റ്റിനു കാരണം. മുന്‍പും സീരിയലുകളില്‍ വിവാഹം കഴിച്ചിട്ടുള്ളത് കൊണ്ടാണ് ഇത്തവണ നാലാമത്തേതാണെന്ന് നടന്‍ സൂചിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button