BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

ഞാൻ കൊടുത്ത വൻ വിലപിടിപ്പുള്ള ഡയമണ്ടുകളും സമ്മാനങ്ങളും വിദേശ യാത്രകളും ദീപിക മറന്നുപോയി: സിദ്ധാർഥ് മല്യ

ദീപികയുടെ ഒരു പഴയ ബന്ധം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്

ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ‘കോഫി വിത്ത് കരൺ 8’ എന്ന ചാറ്റ് ഷോയിൽ നടത്തിയ പ്രസ്താവനകൾ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. രൺവീർ സിങ്ങിനെ പ്രണയിക്കുമ്പോൾ തന്നെ മറ്റ് പലരുമായും ഡേറ്റിംങ് നടത്തിയിരുന്നു എന്നാണ് നടി പറഞ്ഞത്.

ഇപ്പോഴിതാ ദീപികയുടെ ഒരു പഴയ ബന്ധം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പ്രമുഖ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യയുമായുള്ള ബന്ധം വാർത്തകളിൽ നിറഞ്ഞിരുന്ന ഒന്നാണ്. വേർപിരിയലിനുശേഷം ഇരുവരും പരസ്പരം കുറ്റപ്പെടുത്തി രം​ഗത്തെത്തിയത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

സിദ്ധാർത്ഥും ദീപികയും തങ്ങളുടെ ബന്ധത്തെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ വേർപിരിയലിന് ശേഷം നൽകിയ ചില അഭിമുഖങ്ങളിൽ ഇരുവരും പരസ്പരം അതൃപ്തി പ്രകടിപ്പിച്ചിരുന്നത് നെറ്റിസൺസ് അടക്കം ശ്രദ്ധിച്ചിരുന്നു. നൽകിയ വിലകൂടിയ സമ്മാനങ്ങളെക്കുറിച്ചും വിജയ് മല്യ കുറ്റപ്പെടുത്തിയിരുന്നു. ഞാൻ കൊടുത്ത വിലപിടിപ്പുള്ള വജ്രങ്ങൾ, വിദേശ യാത്രകൾ എല്ലാം അവൾ മറന്നു. അവളുടെ അവധിക്കാലത്തിനായി ചെലവഴിച്ച പണവും സുഹൃത്തുക്കൾക്ക് നൽകിയ പാർട്ടികളും എല്ലാം അവൾ മറന്നുപോയി എന്നാണ് സിദ്ധാർഥ് ദീപികയെ കുറ്റപ്പെടുത്തി സംസാരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button