BollywoodCinemaLatest NewsWOODs

മകൻ രൺബീർ വർധൻ സിനിമയിലേക്കില്ല, അഡ്വക്കേറ്റ് ആകാനാണ് അവന്റെ തീരുമാനം: മകനെ പരിചയപ്പെടുത്തി നടി രവീണ ടണ്ടൻ

ബോളിവുഡിൽ നിന്ന് അകറ്റി നിർത്താനാണ് നടിയുടെ തീരുമാനം

മകനെ സിനിമയിലേക്ക് അയക്കുന്നില്ലെന്ന് ബോളിവുഡ് താര സുന്ദരി രവീണ ടണ്ടൻ. അഡ്വക്കേറ്റ് ആകാനാണ് മകന്റെ തീരുമാനമെന്നും അവന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുമെന്നും നടി വ്യക്തമാക്കി.

അടുത്തിടെയാണ് നടി തന്റെ മകനായ മകൻ രൺബീർ വർധനെ പാപ്പരാസികൾക്ക് പരിചയപ്പെടുത്തിയത്. മകനെ ബോളിവുഡിൽ നിന്ന് അകറ്റി നിർത്താനാണ് നടിയുടെ തീരുമാനം.   ഷെട്ടിയുടെ ദീപാവലി പാർട്ടിയിൽ മകൻ രൺബീർവർദ്ധനൊപ്പം രവീണ ടണ്ടൻ പങ്കെടുത്തിരുന്നു.

ചടങ്ങിൽ മകനെ കണ്ടപ്പോൾ മിക്ക താര കുട്ടികളും അവരുടെ മാതാപിതാക്കളുടെ പാത പിന്തുടരുന്നതിനാൽ രൺബീർ സിനിമയിലേക്ക് എന്ന് എത്തുമെന്നാണ് എല്ലാ ചോദ്യങ്ങളും ഉയർന്നത്. മകൻ അഭിനേതാവാകില്ല, അഭിഭാഷകനാകുമെന്ന് രവീണ ടണ്ടൻ പാപ്പരാസികളോട് മറുപടി പറഞ്ഞു. അതേസമയം, രവീണയുടെ 18 കാരിയായ മകൾ റാഷ ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിനുള്ള ഒരുക്കത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button