പോപ്പ് ചക്രവർത്തി മൈക്കിൾ ജാക്സൺ ധരിച്ച ജാക്കറ്റ് ലേലത്തിൽ വിറ്റപ്പോൾ കിട്ടിയത് എക്കാലത്തെയും റെക്കോർഡ് തുക. 1984-ലെ പെപ്സി പരസ്യത്തിൽ മൈക്കൽ ജാക്സൺ ധരിച്ച കറുപ്പും വെളുപ്പും കലർന്ന ലെതർ ജാക്കറ്റാണ് ലണ്ടനിൽ നടന്ന ലേലത്തിൽ 2,54,89,539 രൂപക്കാണ് വിറ്റുപോയത്.
ആമി വൈൻഹൗസ്, ജോർജ്ജ് മൈക്കൽ, ബീറ്റിൽസ്, ഡേവിഡ് ബോവി, എൽവിസ് തുടങ്ങിയ സംഗീത ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും ലേലം ചെയ്തിരുന്നു.
അന്തരിച്ച പ്രശസ്ത പോപ്പ് ഇതിഹാസമായ മൈക്കിൾ ജാക്സണ് ലോകമെങ്ങും വൻ ആരാധകരാണുള്ളത്.
Post Your Comments