ബോളിവുഡ് സിനിമാ ലോകത്ത് നിരവധി സിനിമകൾ നിർമ്മിച്ച പ്രൊഡ്യൂസറാണ് ബോണി കപൂർ. ഹിന്ദി സിനിമകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളും താരം നിർമ്മിച്ചിട്ടുണ്ട്.
തമിഴ് സിനിമാ ലോകത്ത് നിന്നുള്ള മികച്ച ചിത്രങ്ങൾ ഡബ്ബ് ചെയ്ത് ബോളിവുഡിലും ബോണി കപൂർ എത്തിച്ചിട്ടുണ്ട്. ഹെലൻ എന്ന ചിത്രം മിലി എന്ന പേരിൽ ബോണി കപൂർ ബോളിവുഡിൽ ഇറക്കിയിരുന്നു.
സിനിമകൾ അതുപോലെ തന്നെ കോപ്പിയടിച്ച് റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താൽപ്പര്യം ഇല്ലെന്നാണ് ബോണി കപൂർ പറയുന്നത്. അങ്ങനെ ചെയ്യുന്നതിൽ അർത്ഥമില്ലെന്നും താരം. കഥയ്ക്കും കാലത്തിനും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് റീമേക്ക് ആണെങ്കിലും ചെയ്യേണ്ടതെന്നും ബോണി പറയുന്നു. ആദ്യം മുതൽ അവസാനം വരെ തന്റെ പൂർണ്ണ നിയന്ത്രണത്തിൽ നിൽക്കുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യാറുള്ളുവെന്നും ബോണി കപൂർ വ്യക്തമാക്കി.
Post Your Comments