GeneralLatest NewsNEWSTV Shows

ഒരു കുഞ്ഞുണ്ട്, അമ്മ ഈ ബന്ധത്തിന് സമ്മതിക്കില്ലെന്ന് കരുതി: വിവാഹത്തെക്കുറിച്ച് കുടുംബപ്രേക്ഷകരുടെ പ്രിയതാരം

ഒരു വര്‍ഷത്തോളം നല്ല സുഹൃത്തുക്കളായി പോയി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദേവപ്രസാദ്. അനിയത്തിപ്രാവ് സീരിയലിലെ ശ്രീകാന്ത് എന്ന വേഷത്തിൽ എത്തി ആരാധക പ്രീതി നേടിയ ദേവപ്രസാദ്‌ അടുത്തിടെയാണ് വിവാഹിതനായത്. ക്ലാസിക്കല്‍ ഡാന്‍സറും നൃത്താധ്യാപികയുമായ ധന്യയാണ് വധു. വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമാ ഗാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഭാര്യ ധന്യയെക്കുറിച്ച്‌ താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു

തങ്ങളുടേത് പ്രണയവിവാഹം എന്ന് പറയാന്‍ പറ്റില്ലെന്നാണ് നടന്‍ പറയുന്നത്. ‘തമ്മില്‍ പരിചയമുണ്ടായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ കോളേജില്‍ പോകുമ്പോള്‍ ഇവള്‍ പ്ലസ്ടുവില്‍ പഠിക്കുകയാണ്. ഞാന്‍ പോകുന്ന ബസില്‍ ഇവളും ഉണ്ടാവും. അന്ന് കണ്ടിട്ടൊക്കെയുണ്ട്. ഇവളുടെ പേരും ഇറങ്ങുന്ന സ്റ്റോപ്പും മാത്രം തനിക്കറിയാമായിരുന്നു. അതൊക്കെ കഴിഞ്ഞ് മൂന്ന് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. പിന്നെ ഇവളുടെ രണ്ടാം വിവാഹമാണ്. ഇക്കാര്യം ഞാനെവിടെയും പറഞ്ഞിട്ടില്ല. രഹസ്യമാക്കി വെക്കാന്‍ ഉദ്ദേശവുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കിലൂടെയാണ് മെസേജ് അയക്കുന്നത്. അവളുടെ കല്യാണമൊക്കെ കഴിഞ്ഞത് എനിക്കറിയാം. വെറുതേ ഹായ് മെസേജ് അയച്ചു. റിപ്ലേ തന്നില്ല’.

read also: വീണ്ടും ഡീപ് ഫേക്ക്: രശ്മിക മന്ദാനയുടേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ

താനൊരു ഡിപ്രഷനില്‍ നില്‍ക്കുന്ന സമയത്താണ് ഇവളുമായി സംസാരിക്കുന്നത്. വ്യക്തിപരമായും പ്രൊഫഷണലായിട്ടുമൊക്കെ പ്രശ്‌നങ്ങളായിരുന്നു അന്ന്. സംസാരിച്ച്‌ തുടങ്ങിയതോടെ എന്റെ പ്രശ്‌നങ്ങളും വിഷമവുമൊക്കെ ഞാന്‍ പറഞ്ഞു. അങ്ങനെ എന്റെ എല്ലാ വിഷമവും പറഞ്ഞതിന് ശേഷമാണ് അവൾ അതിനേക്കാള്‍ വലിയ വേദനയിലായിരുന്നുവെന്ന് അറിഞ്ഞത്. ഞങ്ങള്‍ രണ്ടാളും ഏകദേശം ഒരേ തോണിയില്‍ യാത്ര ചെയ്തിരുന്നവരാണ്. ഒരു വര്‍ഷത്തോളം നല്ല സുഹൃത്തുക്കളായി പോയി. അതിന് ശേഷം അമ്പലത്തില്‍ വച്ച്‌ കണ്ടപ്പോള്‍ ഒരു ക്രഷ് തോന്നി. ഇവളെ കെട്ടിയാലോ എന്ന് ചിന്തിച്ചു. പിന്നെ ഒരു കുഞ്ഞുണ്ട്. അതൊക്കെ കൊണ്ട് അമ്മയൊന്നും ഇങ്ങനൊരു ബന്ധത്തിന് സമ്മതിക്കില്ലെന്ന് കരുതി. എന്നിരുന്നാലും എന്റെ അമ്മയോട് പോയി പറഞ്ഞു. അമ്മയ്ക്ക് ഇഷ്ടമാണെങ്കില്‍ ഞാന്‍ കല്യാണം കഴിക്കും എന്നേ പറഞ്ഞുള്ളു. ഒരു ദിവസം എന്നോട് ഒന്നും മിണ്ടിയില്ല. പിന്നെ അമ്മ അവളെ പോയി കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു. അമ്മയ്ക്കും അച്ഛനും ഇഷ്ടമായാല്‍ പിന്നെ വേറെന്താണ് നോക്കാനുള്ളത്’- ദേവപ്രസാദ് പറയുന്നു.

‘കുറച്ച്‌ മോഡേണ്‍ ആയി ചിന്തിക്കുന്ന ആളാണ് ദേവേട്ടന്‍. തന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെയാണ് നോക്കുന്നത്. അത് വലിയ സന്തോഷമാണ്. സാധാരണ കുടുംബത്തില്‍ നിന്ന് വന്നയാളാണ് ഞാന്‍. ദേവേട്ടനെ പോലെ ഒരാള്‍ വന്നത് വലിയ സന്തോഷമായി. ഇങ്ങനൊരു വിവാഹത്തിലൂടെ എനിക്ക് ഹാപ്പിനെസ് മാത്രമേ ഉള്ളു’- ധന്യ പങ്കുവച്ചു

shortlink

Post Your Comments


Back to top button