കൂട്ടത്തിൽ ഉള്ള ഒരാളുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഞെട്ടി നടി മഞ്ജു സുനിച്ചൻ. അവൻ പോയി, ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി എന്നാണ് അരവിന്ദ് എന്ന ആർട് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന യുവാവിന്റെ മരണത്തിൽ നടി കുറിച്ചത്.
കുറിപ്പ് വായിക്കാം
അവൻ പോയി, ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി, നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം.
ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ, അരവിന്ദേ. ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ .അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ, അരവിന്ദേ ഇന്നാടാ മുട്ടായി, ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല.
വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി, കണ്ണ് നിനയാതെ നിന്നെ ഓർക്കാൻ വയ്യ, ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ.
Post Your Comments