![](/movie/wp-content/uploads/2019/12/deepika-padukone-has-rejected-not-1-or-2-but-3-movies-with-ranveer-singh-heres-why-0001.jpg)
ബോളിവുഡ് താരം രൺവീർ സിംഗ് മുംബൈയിലെ ഗോരേഗാവ് ഏരിയയിലെ രണ്ട് അപ്പാർട്ട്‌മെന്റുകൾ 15.25 കോടി രൂപയ്ക്ക് വിറ്റുവെന്ന് വാർത്തകൾ. രണ്ട് അപ്പാർട്ട്‌മെന്റുകളും 2014 ഡിസംബറിൽ സിംഗ് 4.64 കോടി രൂപയ്ക്ക് വാങ്ങിയതാണ് നടൻ, മുംബൈയിലെ ഗോരേഗാവിൽ ഉയർന്ന നിലവാരമുള്ള പാർപ്പിട സമുച്ചയമായ ഒബ്‌റോയ് എക്‌ക്വിസൈറ്റിലാണ് അപ്പാർട്ടുമെന്റുകൾ സ്ഥിതി ചെയ്യുന്നത്.
1,324 ചതുരശ്ര അടി വലിപ്പമുള്ള അപ്പാർട്ട്‌മെന്റുകൾക്ക് ആകെ ആറ് പാർക്കിംഗ് സ്ഥലങ്ങളുണ്ട്. രേഖകൾ പ്രകാരം ഓരോ ഫ്ലാറ്റിനും 45.75 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി.
ഗോരേഗാവ് ഫ്ലാറ്റിന് പുറമെ മറ്റ് സ്വത്തുക്കളും സിംഗിന് ഉണ്ട്. ബാന്ദ്ര വെസ്റ്റിലെ ക്വാഡ്രപ്ലെക്‌സ് ഫ്ലാറ്റിനായി താരം 119 കോടി രൂപ മുടക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റിലടക്കം നിക്ഷേപം നടത്തുന്ന നടനാണ് രൺവീർ.
Post Your Comments