GeneralLatest NewsMollywoodNEWSWOODs

ഞങ്ങള്‍ പുള്ളിയെ പമ്പാഗണപതിയുടെ സമീപംവരെ ചുമന്ന് എത്തിച്ചു: ശബരിമലയിൽ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് എംജി ശ്രീകുമാർ

അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓര്‍മ്മയില്ല.

മലയാളത്തിന്റെ പ്രിയ ഗായകനാണ് എം ജി ശ്രീകുമാർ. നിരവധി അയ്യപ്പ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുള്ള എം ജി ശ്രീകുമാർ ഒട്ടേറെ തവണ ശബരിമല ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. അയ്യപ്പൻ തന്റെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം എത്രത്തോളമാണെന്ന് താരം തുറന്നു പറയുന്നു. സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡ‍ിയോയിലാണ് അയ്യപ്പ ഭക്തി ഗാനങ്ങളെ കുറിച്ച്‌ ഗായകൻ സംസാരിച്ചത്.

READ ALSO: ‘തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണം, നട്ടെല്ലിന്റെ വിശ്വാസം കൊണ്ടാണ് പറയുന്നത്’: സുരേഷ് ഗോപി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓര്‍മ്മയില്ല. 1987ന് മുമ്പ് ഒരുപാട് പാട്ടുകള്‍ ഞാൻ പാടിയിട്ടുണ്ട്. ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്ത് പാട്ടുകള്‍ പാടി ഇറക്കുന്നത്. അത് മുതല്‍ 2018 വരെ ഇറക്കിയ എല്ലാ ആല്‍ബങ്ങളിലും പാടി. ശബരിമലയില്‍ അങ്ങനെ ജാതിയോ മതമോ ഒന്നുമില്ല, എല്ലാവര്‍ക്കും വരാം പോകാം. അര്‍ച്ചന കഴിക്കാം. എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി. കഠിനമാണ് മലകയറ്റം. പക്ഷെ അവിടെ പോയി വരുമ്പോള്‍ ഒരു ആത്മസംതൃപ്തിയാണ്.’

‘അവിടെ പോയി തിരികെ എത്തിയാല്‍ അടുത്ത മണ്ഡല കാലത്തിനായി നമ്മള്‍ കാത്തിരിക്കും. എനിക്ക് വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ നിന്നും. ഞാൻ ഇരുപത്തിരണ്ട് മല അടുപ്പിച്ച്‌ ചവിട്ടിയ ആളാണ്. പണ്ടൊരിക്കല്‍ ഞാൻ ഓര്‍ക്കസ്ട്രയിലുള്ള കുറച്ച്‌ ആളുകളും ഒക്കെയായി മുകളിലത്തെ മണ്ഡപത്തില്‍ പോയിരുന്നു ഭജനപാട്ടുകള്‍ ഒക്കെയും പാടിയ ഒരു കാലമുണ്ട്. ഒരിക്കല്‍ അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോള്‍ 80 വയസായ ഒരു മനുഷ്യനെ കണ്ടു.’

‘ഒരു ചെറിയ തോര്‍ത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാല്‍ പുറകോട്ട് പോയി പോസ്റ്റിലേക്ക് ഇടിക്കുകയാണ് അത്രയും നടക്കാൻ വയ്യാത്ത ഒരാള്‍. ഞങ്ങള്‍ക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിര്‍ത്തി പോരാനും തോന്നിയില്ല. ഞാൻ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം താഴേക്ക് വരെ തൂക്കി പിടിച്ചായാലും എത്തിക്കാമെന്ന്. ഞങ്ങള്‍ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മള്‍ ആകെ തളര്‍ന്നു. അദ്ദേഹത്തെ ഒരു കലിങ്കില്‍ ഇരുത്തി ഞങ്ങള്‍ കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്ന് നോക്കുമ്ബോള്‍ അയാളെ കാണാൻ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാൻ ഇല്ല. എനിക്ക് സത്യം പറഞ്ഞാല്‍ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പൻ തന്ന പോലെയാണ്. ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വര്‍ഷമാണ് എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം. പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നുപറഞ്ഞാല്‍ അത് വലിയ ശക്തിയാണ്. നമ്മുടെ അള്‍ട്ടിമേറ്റ് പവര്‍ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോള്‍ അദ്ദേഹം വിരല്‍ വച്ച്‌ അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്’- എം.ജി ശ്രീകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button