
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണ കുമാര്‍. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പരിഹാസങ്ങളും തുറന്നു പറയുന്ന കൃഷ്ണകുമാറിന്റെ ഒരു പോസ്റ്റ് ശ്രദ്ധനേടുന്നു. നമ്മുടെ നാട്ടിൻ പുറങ്ങളില്‍ കമ്യൂണിസ്റ്റ് പച്ച എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ പരിഹാസ പോസ്റ്റാണ് ചർച്ചയാകുന്നത്.
കുറച്ചു നാളുകള്‍ക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തില്‍ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങള്‍ക്കു സമര്‍പ്പിക്കുന്നു എന്ന് കൃഷ്ണകുമാര്‍ കുറിച്ചു.
ആദ്യം വരുന്ന ചുവപ്പ് ഇലകള്‍ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു. എന്ന പോസ്റ്ററും കുറിപ്പിനോടൊപ്പം കൃഷ്ണ കുമാര്‍ പങ്കിട്ടിട്ടുണ്ട്.
Post Your Comments