ബംഗാളി കവിയും ഗാനരചയിതാവുമായ കാസി നസ്റുൽ ഇസ്ലാമിന്റെ ക്ലാസിക് ഗാനമായ “കരാർ ഓയ് ലൗഹോ കോപത്” എന്ന ഗാനം വിഖ്യാത സംഗീതസംവിധായകനും ഗായകനുമായ എആർ റഹ്മാൻ പിപ്പ എന്ന ചിത്രത്തിനായി ഉപയോഗിച്ചിരുന്നു. വിപ്ലവ കവി എന്നറിയപ്പെടുന്ന ബംഗ്ലാദേശിലെ ദേശീയ കവി കാസി നസ്റുൽ ഇസ്ലാം ആദ്യം എഴുതി രചിച്ച “കാരാർ ഓയ് ലൗഹോ കോപത്” എന്ന ഗാനം ബംഗാളി പ്രേക്ഷകരുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന ഗാനമാണ്.
എന്നാൽ കവിത വികലമാക്കി എന്നാരോപിച്ച് എആറ് റഹ്മാനെതിരെ പ്രതിഷേധവുമായി കുടുംബം ആദ്യം രംഗത്തെത്തുകയായിരുന്നു. ബംഗ്ലാ ഭാഷയിൽ എഴുതിയ ഏറ്റവും പ്രശസ്തമായ പ്രതിഷേധ ഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഗാനം കൂടിയാണിത്.
ഇഷാൻ ഖട്ടറും മൃണാൽ ഠാക്കൂറും അഭിനയിച്ച 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള “പിപ്പ” എന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്മാൻ ഈ ഗാനത്തിന് ഈണം പകർന്നത്. എന്നാൽ റഹ്മാൻ വേർഷൻ ഗാനത്തിന് ലോകമെമ്പാടുമുള്ള കവിയുടെ ആരാധകരിൽ നിന്നും ആളുകളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വൻ വിമർശനം നേരിടേണ്ടി വന്നിരിക്കുകയാണ്.
Post Your Comments