CinemaGeneralKollywoodLatest NewsNEWSWOODs

കോടികളുടെ സ്വത്ത് തട്ടിയെടുത്തു, ​നടി ​ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്

മകൾക്ക് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും നടി വെളിപ്പെടുത്തി

തട്ടിപ്പ് നടത്തി, വ്യാജരേഖ ചമച്ച് തന്റെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ ഭൂമി തട്ടിയെടുത്തെന്നും താനും മകളും ഇപ്പോൾ വധഭീഷണി നേരിടുന്നതായും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. താരം ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വധ ഭീഷണിയെത്തുടർന്ന് മകൾക്ക് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.

പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു, ഗൗതമിയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. കൺസ്ട്രക്ഷൻ കമ്പനി പ്രസിഡന്റ് അളഗപ്പൻ 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തുവെന്നാണ് പരാതി. അളഗപ്പനിൽ നിന്ന് വധഭീഷണി നേരിട്ടെന്നും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും നടി പരാതിയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button