CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

പാലസ്തീൻ കൂട്ടായ്മകൾ എന്തുകൊണ്ട് കോഴിക്കോട് മാത്രമായി നടത്തുന്നു, വിമർശിച്ച് ഹരീഷ് പേരടി

വോട്ടിന് വേണ്ടി തെണ്ടുന്ന ഒരു കള്ളൻമാർക്കും വിട്ടുകൊടുക്കരുത് നമ്മുടെ നാടിനെ

പാലസ്തീൻ കൂട്ടായ്മകൾ എന്തുകൊണ്ട് കോഴിക്കോട് മാത്രമായി നടത്തുന്നുവെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ മൊത്തം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തിരഞ്ഞെടുക്കുന്നത്, കോഴിക്കോടും പാലസ്തീനുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമോ വ്യാപരബന്ധമോ ഒന്നുമില്ല, പിന്നെന്തിനാണ് ഇത്തരമൊരു നടപടിയെന്നും താരം.

കുറിപ്പ് വായിക്കാം

കേരളത്തിന്റെ മൊത്തം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തിരഞ്ഞെടുക്കുന്നത്.

കോഴിക്കോടും പാലസ്തീനുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമോ വ്യാപരബന്ധമോ ഒന്നുമില്ല..പിന്നെയെന്തിനാണ് ഒരുപാട് ആളുകൾ ഒത്തുചേരുന്ന ഒരു പരിപാടി ആവർത്തിച്ച് ആവർത്തിച്ച് നടത്തി കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നത്.

ഇത് കേരളത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഒരു വെറൈറ്റിക്കെങ്കിലും വേണ്ടി തിരവനന്തപുരമോ,തൃശ്ശൂരോ,പത്തനംതിട്ടയോ,കോട്ടയമോ ഒക്കെ ഒന്ന് പരീക്ഷിച്ചു കൂടെ, കേരളീയം,അന്താരാഷ്ട്ര ചലച്ചിത്രോൽസവം,അന്താരാഷട്ര നാടകോൽസവം എല്ലാ ആഘോഷങ്ങളും കോഴിക്കോടിന് പുറത്ത്, പക്ഷെ എല്ലാ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും കോഴിക്കോടു വേണം, ഉത്തരം വളരെ സിമ്പിളാണ്, നമ്മൾ കോഴിക്കോട്ടുക്കാർ പൊട്ടൻമാരണെന്ന് എല്ലാ രാഷ്ട്രിയ പാർട്ടികളിലേയും ഉന്നത രാഷ്ട്രീയ നേത്യത്വങ്ങൾ വിലയിരുത്തിയിരിക്കുന്നു എന്ന അർത്ഥം, പ്രിയപ്പെട്ട കോഴിക്കോട്ടുക്കാരെ നമ്മൾ ഇത്രയും കാലം ജാതി മത വിത്യാസമില്ലാതെ ഓണവും, ക്രിസ്തുമസ്സും,പെരുന്നാളും ഒന്നിച്ച് ആഘോഷിച്ചവരാണ്.

അതുകൊണ്ടുതന്നെയാണ് ഇവർ നമ്മുടെ കോഴിക്കോടിനെ ഉന്നം വെക്കുന്നത്, നമ്മുടെ മനസ്സുകളിൽ വേലികെട്ടാനുള്ള എല്ലാ ശ്രമങ്ങളേയും എതിർക്കുക, യുനസ്‌ക്കോ അംഗീകരിച്ചവരാണ് നമ്മൾ കോഴിക്കോട്ടുക്കാർ, വിശ്വപൗരൻമാരണ് നമ്മൾ…ആ അന്തസ്സ് ഉയർത്തി പിടിച്ചേപറ്റു, വോട്ടിന് വേണ്ടി തെണ്ടുന്ന ഒരു കള്ളൻമാർക്കും വിട്ടുകൊടുക്കരുത് നമ്മുടെ നാടിനെ.

shortlink

Related Articles

Post Your Comments


Back to top button