CinemaKollywoodLatest NewsSocial MediaWOODs

കുഞ്ഞിലേ പ്രേതങ്ങളെന്ന് കേട്ടാൽ വല്ലാതെ പേടിച്ചിരുന്നു, രാഘവ ലോറൻസ്

അമ്മ ഇടയ്ക്കിടെ പ്രേതങ്ങളെക്കുറിച്ച് സംസാരിക്കും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് തമിഴ് സൂപ്പർ താരം ലോറൻസ്. ജിഗർതാണ്ഡ ഡബിൾ എക്‌സ് ആണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി രാഘവ ലോറൻസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തനിക്ക് പ്രേതത്തെ പേടിയുണ്ടോ എന്ന ചോദ്യത്തിന് ലോറൻസ് മറുപടി നൽകിയത്.

ചെറുപ്പത്തിൽ തനിക്ക് പ്രേതത്തെ പേടിയുണ്ടായിരുന്നെന്നും ഇപ്പോൾ ഇല്ലെന്നും താരം പറയുന്നു. അന്നൊക്കെ രാത്രി ഉറങ്ങുമ്പോൾ മാത്രമാണ് തനിക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നതെന്നും ലോറൻസ് കൂട്ടിച്ചേർത്തു. ‘ചെറുപ്പത്തിൽ എനിക്ക് പ്രേതങ്ങളെ പേടിയായിരുന്നു.

വീട്ടിൽ അമ്മ ഇടയ്ക്കിടെ പ്രേതങ്ങളെക്കുറിച്ച് സംസാരിക്കും, കൂടെ മുത്തച്ഛനു മുത്തശ്ശിയും പ്രേതകഥകൾ പറഞ്ഞിരുന്നുവെന്നും നടൻ.

2014 ലെ ബ്ലോക്ക്ബസ്റ്റർ ജിഗർതണ്ടയുടെ തുടർച്ചയാണ് ലോറൻസിന്റെ പുത്തൻ ചിത്രം ജിഗർതാണ്ഡ ഡബിൾ എക്സ്. എസ്.ജെ. സൂര്യയും രാഘവ ലോറൻസുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ടോം ചാക്കോ, നിമിഷ സജയൻ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാണ്.

shortlink

Related Articles

Post Your Comments


Back to top button