അന്തരിച്ച പ്രശസ്ത സിനിമാ താരം കലാഭവന്‍ ഹനീഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി

സ്വതസിദ്ധമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയും അദ്ദേഹത്തിന്റെ വേഷങ്ങളെ ശ്രദ്ധേയമാക്കി

ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമാ താരം കലാഭവന്‍ ഹനീഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. ഇനിയുമേറെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാന്‍ സാധിക്കുമായിരുന്ന അഭിനേതാവാണ് വിടവാങ്ങിയിരിക്കുന്നതെന്നും മന്ത്രി കുറിച്ചു.

കുറിപ്പ് വായിക്കാം

പ്രശസ്ത മിമിക്രി – സിനിമാ താരം കലാഭവന്‍ ഹനീഫിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. മലയാള സിനിമയില്‍ പില്‍ക്കാലത്ത് സജീവസാന്നിധ്യമായ ഒട്ടേറെ താരങ്ങളെ പോലെ കൊച്ചിന്‍ കലാഭവനിലൂടെയാണ് ഫനീഫും വെള്ളിത്തിരയില്‍ എത്തിയത്.

മുന്നൂറിലേറെ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും കോമഡി ഷോകളിലുമായി അദ്ദേഹം മലയാളിപ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റി. സ്വതസിദ്ധമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയും അദ്ദേഹത്തിന്റെ വേഷങ്ങളെ ശ്രദ്ധേയമാക്കി.

ഇനിയുമേറെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാന്‍ സാധിക്കുമായിരുന്ന അഭിനേതാവാണ് വിടവാങ്ങിയിരിക്കുന്നത്. പ്രേക്ഷകരുടെയും അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ നേരുന്നു.

Share
Leave a Comment