സൂപ്പർ താരം പ്രഭാസിന്റെ ഇതിഹാസമായ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ആദിപുരുഷിന് കനത്ത ട്രോളിംഗും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. തിയറ്ററുകളിൽ വൻ ദുരന്തമായി മാറിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആദിപുരുഷിന് ശേഷം എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തുകയാണ്.
നൂറ് ശതമാനം തെറ്റാണ്, അതെ, ഞാൻ ഒരു വലിയ തെറ്റ് ചെയ്തു. പക്ഷേ ആ തെറ്റിന് പിന്നിലെ ഉദ്ദേശം, മതത്തെ വ്രണപ്പെടുത്താനോ പ്രശ്നമുണ്ടാക്കാനോ ശ്രീരാമനെ അപകീർത്തിപ്പെടുത്താനോ, ഹനുമാൻ ജിയെക്കുറിച്ച് ഇല്ലാത്ത എന്തെങ്കിലും പറയാനോ എനിക്ക് തീരെ ഉദ്ദേശമില്ലായിരുന്നു. അത്തരമൊരു ചിന്തയുള്ളവനല്ല താനെന്നും മനോജ്.
മതത്തെ മനപ്പൂർവം വ്രണപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും മനോജ് പറയുന്നു. ഇതൊരു പഠന പ്രക്രിയയാണെന്നും അതിൽ നിന്നെല്ലാം താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകുമെന്നും മനോജ് പറയുന്നു. ഈ തെറ്റിൽ നിന്നും ഒരുപാട് പഠിച്ചു. അത് ഉൾക്കൊണ്ട് മുന്നോട്ട് പോകും. ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിൽ കൃതി സനോൺ, പ്രഭാസ്, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. ആദിപുരുഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, സിനിമാ പ്രവർത്തകർക്ക് വലിയ ട്രോളിംഗുകൾ നേരിടേണ്ടി വന്നിരുന്നു. ഭീഷണികൾ കൂടിയതോടെ ഇന്ത്യ വിടേണ്ടി വന്നുവെന്നും മനോജ് വ്യക്തമാക്കി.
Post Your Comments