നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വേർപിരിയൽ ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞിരുന്നു. അന്നത്തെ മാനസികാവസ്ഥ മറികടക്കാൻ താൻ പാടുപെടുകയാണെന്നാണ് നടി പറയുന്നത്. നാഗ ചൈതന്യയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. കഴിഞ്ഞ രണ്ട് വർഷം ഒരുപാട് വെല്ലുവിളികൾ നേരിട്ടു, ‘പരാജയപ്പെട്ട ദാമ്പത്യം എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചുവെന്നും നടി വ്യക്തമാക്കി.
എന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നു, കേട്ട അവരുടെ കഥകൾ എന്നെ രക്ഷിച്ചുവെന്ന് പറയാം. അതാണ് എനിക്ക് കരുത്ത് പകർന്നത്. അവർക്ക് കഴിയുമെങ്കിൽ എനിക്ക് എല്ലാം അതിജീവിക്കാൻ കഴിയുമെന്ന് തോന്നി മുന്നേറുകയായിരുന്നുവെന്നും നടി.
എത്ര ബ്ലോക്ക്ബസ്റ്റർ സിനിമകൾ ഉണ്ട് എന്നോ എത്ര അവാർഡുകൾ നേടി എന്നോ അല്ല വിഷയം, എന്റെ പരാജയങ്ങളും വേദനകളും പരസ്യമായാൽ ഞാൻ കാര്യമാക്കുന്നില്ലെന്നും നടി. സത്യത്തിൽ ഇതാണ്, ഈ പ്രശ്നങ്ങളാണ് എന്നെ ബലപ്പെടുത്തിയത് എന്ന് പറയാം. എനിക്കുള്ള എല്ലാ വേദനകളോടും ഞാൻ പോരാടുകയാണ്, ഇപ്പോഴും. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകൾക്ക് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു, തളരാതെ ഏവരും മുന്നോട്ട് ജീവിക്കണമെന്നും സാമന്ത.
Leave a Comment