GeneralLatest NewsMollywoodNEWSWOODs

കടലിൽ സംഘർഷവുമായി വീക്കെൻ്റ് ബ്ലോഗ് സ്റ്റോഴ്സിൻ്റെ ഏഴാമതു ചിത്രം ആരംഭിച്ചു

നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥയുമായി വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം വർക്കലക്കടുത്തുള്ള അഞ്ചുതെങ്ങ് തീരപ്രദേശത്ത് ആരംഭിച്ചു. ആർ.ഡി.എക്സിന്റെ വൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോഗ്‌ ബസ്റ്റാഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ്‌ നേരത്തേ കഴിഞ്ഞിരുന്നതിനാൽ തികച്ചും ലളിതമായി ചിത്രീകരണം ആരംഭിക്കുകയായിരുന്നു. ആൻ്റണി വർഗീസ്, പുതുമുഖം പ്രതിഭ, ജയാക്കുറുപ്പ്, ബാലതാരങ്ങളായ അഭാ എം. റാഫേൽ, ഫസിയ മറിയം ആൻ്റണി എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

read also: വിഷ്ണു ഭരതൻ – മിഥുൻ മാനുവൽ തോമസ് കോമ്പിനേഷനിലൂടെ വിന്റേജ് ഹൊറർ ത്രില്ലർ: പുതിയൊരു അനുഭവമായി ‘ഫീനിക്സ്’ ട്രെയിലർ

കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ദിവസ്സങ്ങളോളം കടലിൽ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിൻ്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ് .

ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിമിർപ്പിലെത്തിക്കാൻ പോരും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബീർ കല്ലറക്കൽ (കൊത്ത ഫെയിം) ശരത് സഭ, നന്ദു, സിറാജ് (ആർ.ഡി.എക്സ് ഫെയിം) ജയക്കുറുപ്പ് ,ആഭാ.എം. റാഫേൽ ,ഫൗസിയ മറിയം ആൻ്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്ലിൻറോബർട്ട് , സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിൻ്റേതാണു സംഗീതം.

ഗാനങ്ങൾ – വിനായക് ശശികുമാർ.
ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്.
എഡിറ്റിംഗ് – ശ്രീജിത്‌ സാരംഗ്,
കലാസംവിധാനം -മനുജഗദ്,
മേക്കപ്പ് – അമൽ ചന്ദ്ര
കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ- സൈബൻ.സി.സൈമൺ,
മാനേജർ ( വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സ് ). -റോജി.പി.കുര്യൻ.
പ്രൊഡക്ഷൻ മാനേജർ – പക്രു കരീ ത്തറ, എക്സിക്കുട്ടീവ് – സനൂപ് മുഹമ്മദ്.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .

രാമേശ്വരമാണു് ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.

shortlink

Related Articles

Post Your Comments


Back to top button