GeneralLatest NewsMollywoodNEWSWOODs

‘ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ല, ഒരു പരാതിയും ഇല്ല, വേറെ ഒരു പണിയും ഇല്ലേ’: ഗോപി സുന്ദര്‍

അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍. സ്വിറ്റ്സര്‍ലൻഡില്‍ അവധി ആഘോഷത്തിനിടയിൽ പെണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച ഗോപി സുന്ദറിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. തനിക്ക് എതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

പെണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രം എത്തിയതിനു പിന്നാലെ ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പിരിഞ്ഞെന്നും താരമിപ്പോള്‍ പുതിയൊരു ബന്ധത്തിലാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. വിമര്‍ശനവും പരിഹാസവും രൂക്ഷമായതോടെയാണ് മറുപടിയുമായി എത്തിയത്.

read also: ഡീപ്പ് ഫേക്ക് വീഡിയോ വിവാദം, രശ്മിക മന്ദാനയെ പിന്തുണച്ച് നടൻ നാ​ഗ് ചൈതന്യ, നടപടി വേണമെന്ന് ആവശ്യം

‘ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം’- എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button