നടി രഞ്ജുഷ മേനോന്റെ മരണത്തിന് പിന്നാലെ, ങ്കാളിയായ സീരിയല്‍ സംവിധായകൻ മനോജ് ശ്രീലകത്തെ പ്രതിക്കൂട്ടില്‍ നിർത്തുന്ന തലത്തിലുള്ള നിരവധി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മരണത്തിന് മുമ്പ് നടന്ന കാര്യങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാര്‍.
‘എല്ലാവരും മനസിലാക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍’ എന്ന ക്യാപ്ഷനോടെ മനോജ് കുമാര്‍ യുട്യൂബില്‍ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. നടിയുടെ മരണത്തിൽ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും രഞ്ജുഷയുടെ മരണംകൊണ്ട് യുട്യൂബ് ചാനലുകള്‍ ആറാടുകയാണെന്നും മനോജ് വീഡിയോയില്‍ പറയുന്നു.
read also: ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘രഞ്ജുഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം പാലിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രഞ്ജുഷയുടെ മരണംകൊണ്ട് യുട്യൂബ് ചാനലുകള്‍ ആറാടുകയാണ്. അവര്‍ തന്ന മെനഞ്ഞെടുത്ത പല കഥകളുമാണ് യുട്യൂബില്‍ നിറുന്നത്. രഞ്ജുഷയുമായി ബന്ധപ്പെട്ടവരും ആദരാഞ്ജലി ഇട്ടവരുമെല്ലാം പ്രശ്നങ്ങള്‍ നേരിടുന്നു. പലതും പറഞ്ഞ് രഞ്ജുഷയുടെ സഹപ്രവര്‍ത്തകരെയെല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.
രഞ്ജുഷയുമായും പങ്കാളി മനോജ് ശ്രീലകവുമായും എനിക്ക് വലിയ ആത്മബന്ധമൊന്നുമില്ല. ഒരു സീരിയല്‍ ലൊക്കേഷനില്‍വെച്ചാണ് ഇരുവരും തമ്മില്‍ സ്നേഹബന്ധമുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അറിയുന്നത്. അന്ന് രണ്ടുപേരും വിവാഹമോചനം നേടിയിരുന്നില്ല. ഇക്കാര്യം ഞാൻ എന്റെ ഭാര്യ ബീന ആന്റണിയോട് പറഞ്ഞു. ബീന രഞ്ജുഷയോട് ഇക്കാര്യം ചോദിച്ചു. എന്നാല്‍ അങ്ങനെയൊരു ബന്ധമില്ലെന്നാണ് രഞ്ജുഷയും മനോജ് ശ്രീലകവും ബീനയെ അറിയിച്ചത്. പിന്നീട് ഞങ്ങള്‍ അതിനെപ്പറ്റി ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല.
രഞ്ജുഷയുടെ മരണത്തിനു ശേഷം ഞാൻ മനോജ് ശ്രീലകവുമായി ബന്ധപ്പെട്ടിരുന്നു. രഞ്ജുഷയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് അവര്‍ തമ്മില്‍ എന്തോ പ്രശ്നങ്ങളുണ്ടായിരുന്നു. പിറന്നാള്‍ ദിവസം രാവിലെ വഴക്ക് കൂടിയിരുന്നു. രാവിലെ മനോജ് ആശംസ അറിയിക്കാൻ മറന്നുപോയി. പിന്നെ അതിന് സോറി പറഞ്ഞിരുന്നു. അതിനുശേഷം രണ്ടു പേരും തമ്മില്‍ വഴക്കുണ്ടായി. ഷൂട്ടിങ് തിരക്കിനെ തുടര്‍ന്ന് മനോജ് ലൊക്കേഷനിലേക്ക് പോകുകയും ചെയ്തു.
പോകുന്ന വഴിയിലും ഫോണ്‍ വിളിച്ച് വഴക്ക് തുടര്‍ന്നു. ഷൂട്ടിങ് തിരക്കിലായ ശേഷം ഫോണ്‍ നോക്കിയില്ല. കുറച്ച് കഴിഞ്ഞ് തിരിച്ചുവിളിച്ചപ്പോള്‍ രഞ്ജുഷ ഫോണ്‍ എടുത്തില്ല. ഇതോടെ ഫ്ളാറ്റിലെ സെക്യൂരിറ്റിയെ കൊണ്ട് വിളിപ്പിച്ചു. രക്ഷയില്ലെന്ന് കണ്ടതോടെയാണ് മനോജ് ഫ്ളാറ്റിലേക്ക് പോകുന്നതും അവിടെ ചെന്ന് കോണിവെച്ച് ബാല്‍ക്കണിയിലൂടെ കയറി നോക്കുമ്ബോള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടതും. ഇതാണ് മനോജ് ശ്രീലകം എന്നോട് പറഞ്ഞത്.’
‘ഒരു വഴിയുമില്ലാതെ ആത്മഹത്യ ചെയ്യുന്നവരെ ഞാൻ കുറ്റം പറയില്ല. പക്ഷേ രഞ്ജുഷയ്ക്ക് സാമ്പത്തികമായി മറ്റൊരു പ്രശ്നവുമില്ലായിരുന്നു. സ്വന്തം കുഞ്ഞിനെ ഓര്‍ക്കാതെ, ആരോടോയുള്ള ദേഷ്യം കൊണ്ടാണ് മരണം തിരഞ്ഞെടുത്തത്. രഞ്ജുഷയുടെ മരണത്തിന് ഉത്തരവാദി അവര്‍ തന്നെയാണ്. മനോജ് ശ്രീലകത്തെ എല്ലാവരും സംരക്ഷിക്കുന്നുവെന്ന് പലരും പറയുന്നു. അങ്ങനെ ഒന്നുമില്ല. കേസെല്ലാം അതിന്റേതായ രീതിയില്‍ നടക്കുന്നുണ്ട്.’ വീഡിയോയില്‍ മനോജ് കുമാര്‍ പറയുന്നു.
Post Your Comments