
കൊച്ചി: ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് ( 58 ) അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന ക്രി താരമായിരുന്നു ഹനീഫ്.
നാടക ജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. അനവധി സിനിമകളിലും ഹാസ്യ പരിപാടികളിലും താരം വേഷമിട്ടിരുന്നു. എറണാകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായിട്ടായിരുന്നു ജനനം.
നാടക ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് കലാഭവൻ ട്രൂപ്പിലെത്തിയത്. പിന്നീട് കലാഭവനിലെ പ്രധാന താരങ്ങളിലൊരാളായി മാറുകയായിരുന്നു. ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലാണ് ആദ്യമായി ഹനീഫ് വേഷമിട്ടത്.
Post Your Comments