അമിതാഭ് ബച്ചൻ മാത്രമല്ല, രശ്മിക മന്ദാനയുടെ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും ഇപ്പോൾ നടിയുടെ അവസ്ഥയിൽ പിന്തുണ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഡീപ്പ് ഫേക്ക് വീഡിയോ ദുരുപയോഗം സോഷ്യൽ മീഡിയയിലും വിവാദമായി നിൽക്കുകയാണ്.
മൃണാൾ താക്കൂർ, നാഗ ചൈതന്യ, ചിന്മയി ശ്രീപാദ തുടങ്ങിയ നിരവധി താരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദുരുപയോഗത്തെക്കുറിച്ച് സംസാരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്, നടി മന്ദാനക്ക് എല്ലാ പിന്തുണയും സഹതാരങ്ങൾ അറിയിച്ചു. അനുചിതമായ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്യുന്ന സ്ത്രീ അഭിനേതാക്കളുടെ മോർഫ് ചെയ്തതും എഡിറ്റ് ചെയ്തതുമായ വീഡിയോകൾ അനുദിനം വരുന്നു, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എങ്ങോട്ടാണ് പോകുന്നത്? ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവരോട് ലജ്ജ തോന്നുന്നു, ഇത്തരക്കാരിൽ ഒരു മനഃസാക്ഷിയും അവശേഷിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് മൃണാൽ കുറിപ്പ് പങ്കുവച്ചത്.
സാങ്കേതികവിദ്യ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് കാണുമ്പോൾ നിരാശാജനകമാണ്, ഭാവിയിൽ ഇത് എങ്ങനെ പുരോഗമിക്കും എന്ന ചിന്ത കൂടുതൽ ഭയാനകമാണ്. നടപടിയെടുക്കേണ്ടതുണ്ട്, ഇതിന് ഇരകളാകുന്നവരുമായ ആളുകളെ സംരക്ഷിക്കാൻ നിയമം വേണമെന്നാണ് നാഗ് കുറിച്ചത്.
Post Your Comments