മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ലക്ഷ്മി പ്രിയ. നടിയുടെ മകളായ മാതുവിന്റെ പിറന്നാളിന് താരം പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വർഷങ്ങൾ ഞാൻ പൂർത്തിയാക്കി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേൾക്കാൻ കഴിയുക എന്നത് തന്നെയാണ്. അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കൾ നമ്മെ മനസിലാക്കുക എന്നതാണെന്നും നടി.
കുറിപ്പ് വായിക്കാം
അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വർഷങ്ങൾ ഞാൻ പൂർത്തിയാക്കി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേൾക്കാൻ കഴിയുക എന്നത് തന്നെയാണ്.
അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കൾ നമ്മെ മനസിലാക്കുക എന്നതാണ്. എന്റെ അമ്മ എത്ര കൈൻഡ് ആണ്? അമ്മ ഞാൻ പറഞ്ഞു തീരുന്നത് മുഴുവൻ കേൾക്കും. എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോ നമുക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.
ഒന്നാം പിറന്നാൾ മുതൽ ഏഴാം പിറന്നാൾ വരെ വലിയ ഗ്രാൻഡ് പാർട്ടി ഒക്കെ ആയിരുന്നു. ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു. പകരം ചില നല്ല കാര്യങ്ങൾ ചെയ്തു. അകലെ നിന്നും സമ്മാനങ്ങൾ അയച്ചഎല്ലാ പേരെയും നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്നു. ഞങ്ങൾ ഓർമ്മിപ്പിക്കാതെ, ക്ഷണിക്കാതെ നവംബർ 6 ന്റെ പല നേരങ്ങളിൽ ഓടി വന്ന സുഹൃത്തുക്കളെ ഓർക്കുന്നു.
ഓർമ്മിച്ചിരുന്ന് ആശംസകൾ അറിയിച്ച എല്ലാപേരെയും ഓർക്കുന്നു ആശംസകൾ കൊണ്ട് ഞങ്ങളുടെ ഈ ദിനം അവിസ്മരണീയമാക്കിയ നിങ്ങൾക്കോരോരുത്തർക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നും നടി.
Post Your Comments