ഹോളിവുഡിലെ പ്രശസ്ത ബാലതാരമായി അഭിനയിച്ച ഇവാൻ എല്ലിംഗ്സൺ ( 35) അന്തരിച്ചു. ‘മിയാമി’, ‘മൈ സിസ്റ്റേഴ്സ് കീപ്പർ’ തുടങ്ങിയ സിനിമകളിലൂടെ ഏറെ ജനപ്രിയനായ താരമായിരുന്നു ഇവാൻ. ഇവാന്റെ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, കാലിഫോർണിയയിലെ ഫോണ്ടാനയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്, മയക്കുമരുന്നിന് അടിമയായി മാറിയിരുന്നെന്നും അതിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇവാൻ തന്റെ മൂന്ന് സഹോദരന്മാർക്കൊപ്പം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് വളർന്നത്.
2009-ൽ മൈ സിസ്റ്റേഴ്സ് കീപ്പർ എന്ന ചിത്രത്തിലെ ജെസ്സി ഫിറ്റ്സ്ജെറാൾഡിന്റെ വേഷത്തിലൂടെ ഇവാൻ പ്രശസ്തിയിലേക്ക് ഉയർന്നു. 2004-ൽ, മെൽ ഗിബ്സൺ നിർമ്മിച്ച കംപ്ലീറ്റ് സാവേജ് എന്ന ടെലിവിഷൻ പരമ്പരയിൽ കൈൽ സാവേജായി ഇവാൻ വേഷമിട്ടിരുന്നു.
Post Your Comments