GeneralLatest NewsMollywoodNEWSWOODs

ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞാനാണോ മുന്‍ ജന്മത്തെ കുറിച്ച്‌ ആദ്യം പറഞ്ഞ ആള്‍?: മറുപടിയുമായി നടി ലെന

ഞാന്‍ ഒരു മുഴുവന്‍ സമയ നടിയാണ്

മുന്‍ജന്മത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടി ലെന ഒരു അഭിമുഖത്തിൽ പങ്കുവച്ചത് ഏറെ ചർച്ചയായിരുന്നു. ലെനയുടെ പരാമര്‍ശങ്ങളെ വിമർശിച്ച് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ കേരളാഘടകം രംഗത്തുമെത്തി. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

സൈക്കോളജിസ്റ്റ് അസോസിയേഷന്‍ അവരുടെ ഭാഗം വ്യക്തമാക്കുകയാണ് ചെയ്തതെന്നും അതൊരു നല്ല കാര്യമാണെന്നും താനൊരു പ്രാക്ടീസിങ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല എന്നത് എല്ലാവര്‍ക്കും അറിയാ മെന്നും ലെന മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിച്ചു.

read also:ജീവിതത്തിലെ പ്രകാശമായ റാഹ, ബേബി ടൈ​ഗറിന് പിറന്നാൾ ആശംസകൾ നേർന്ന് ആലിയ ഭട്ട്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഞാന്‍ ഒരു മുഴുവന്‍ സമയ നടിയാണ്. അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കണ്ടിട്ട് പ്രതികരിക്കുന്നവരോട് ഒന്നും പറയാനാകില്ല. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കണ്ടിട്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്. അതിന് ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മൂന്ന് മണിക്കൂര്‍ നേരമുള്ള ഒരു അഭിമുഖത്തിന്റെ ചെറിയ ചെറിയ ക്ലിപ്പുകള്‍ കണ്ടാല്‍ തെറ്റിദ്ധാരണ വരുന്നത് സ്വാഭാവികമാണ്.

ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി സംസാരിച്ച ആള്‍. അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി ഈ ലോകത്ത് സംസാരിക്കുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞു, അത്രേയുള്ളൂ. അതെങ്ങനെയാണെന്ന് ചോദിച്ചാല്‍ അതൊരു ലോങ് പ്രോസസാണ്. ചിലര്‍ക്ക് പാര്‍ട്ട് ടൈം റിഗ്രഷനിലൂടെയാകാം, ചിലര്‍ക്ക് മെഡിറ്റേഷനിലൂടെയാവാം, മറ്റുചിലര്‍ക്ക് ഗുരു കൊടുക്കുന്ന ദീക്ഷ വഴിയാകാം. ഒരുപാട് വഴികള്‍ ഇതിനുണ്ട്. അത് ഓരോരുത്തരുടേയും അനുഭവങ്ങളാണ്. ഞാന്‍ എന്റെ അനുഭവം പങ്കുവെച്ചുവെന്നേയുള്ളൂ. അതില്‍ ഞാനൊരു കുറ്റവും കാണുന്നില്ല. ഞാനല്ല ആദ്യമായി ഇതിനെക്കുറിച്ച്‌ സംസാരിക്കുന്നത്. മുന്‍ജന്മം എന്നത് ഞാന്‍ കണ്ടുപിടിച്ച വാക്കുമല്ല. എന്നെ എന്തിനാണ് ഇത്രയും ചോദ്യം ചെയ്യുന്നത്. സര്‍വസാധാരണമായാണ് ഞാന്‍ പറഞ്ഞത്. മുന്‍ജന്മങ്ങളെക്കുറിച്ച്‌ നമ്മള്‍ സിനിമകള്‍ കണ്ടിട്ടുണ്ട്, പുസ്തകങ്ങളും പ്രഭാഷണങ്ങളുമുണ്ട്.

ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലും യുട്യൂബിലുമെല്ലാം ബഹളം നടക്കുന്നുണ്ട്. ഇങ്ങനെ ഒരിക്കലും സംഭവിക്കുമെന്ന് കരുതിയതല്ല. ഇതിനോട് പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. 112 മെഡിറ്റേഷന്‍ ടെക്‌നിക്കുകളാണ് തനിക്ക് ഗുണം ചെയ്തത്, ആരായാലും രണ്ടരവര്‍ഷം മെഡിറ്റേഷനായി ഫോക്കസ് ചെയ്താല്‍ അവരുടെ ജീവിതം മാറും. ഓണ്‍ലൈനില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാരണം ചില സ്‌ട്രെസ്സുകള്‍ ഉണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button