16 വർഷം മുൻപ് പുറത്തിറങ്ങിയ 100 കോടി ക്ലബ്ബിൽ കയറിയ തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്.
ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ശിവാജി ദ് ബോസ് എന്ന ഹിറ്റ് ചിത്രമാണ് ഡിസംബർ 12 ന് രജനിക്ക് 73 വയസ് തികയുന്ന ദിവസം റിലീസിങ്ങിന് ഒരുങ്ങുന്നത്. 2007 ൽ റിലീസ് ചെയ്ത ചിത്രം രജനീകാന്തിന്റെ പണം വാരി ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. എന്നാൽ തമിഴ് നാട്ടിൽ അല്ല ശിവാജി ദ് ബോസ് എന്ന ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.
ആന്ധ്രയിലും തെലുങ്കാനയിലുമാണ് സ്റ്റൈൽ മന്നന്റെ ചിത്രം വീണ്ടും പുറത്തിറങ്ങുക. ആന്ധ്രയിലടക്കം വൻ ആരാധകരാണ് രജനിക്ക് സ്വന്തമായുള്ളത്. സൂപ്പർ താരത്തിന്റെ പിറന്നാളിന് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പ്രദർശനമാണ് സിനിമക്ക് ഉണ്ടാവുക. ഡിസംബർ 12 ന് പിറന്നാളിന് മുന്നോടിയായി ചിലയിടങ്ങളിൽ ഡിസംബർ 9 ന് തന്നെ ചിത്രം തിയേറ്ററിൽ എത്തിക്കും. ശ്രിയ ശരൺ ആയിരുന്നു ചിത്രത്തിൽ രജനിക്ക് നായികയായെത്തിയത്.
Post Your Comments