തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ മോർഫ് ചെയ്ത വീഡിയോ വൈറലായതിനെ തുടർന്ന് നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ രംഗത്തെത്തി.
“ഇന്ത്യയിൽ ഡീപ്ഫേക്ക് വീഡിയോകളും അതിന്റെ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ നിയമപരമായ ഒരു ചട്ടക്കൂട് ആവശ്യമാണ്, നടി രശ്മിക മന്ദാനയുടെ ഈ വൈറലായ വീഡിയോ നിങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കാം.
പക്ഷെ അത് സത്യമല്ല. ഇത് മറ്റൊരു യുവതിയുടെ വീഡിയോയാണ്”, നടൻ അമിതാഭ് ബച്ചൻ അഭിഷേക് എന്ന മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ഇത്തരം സംഭവങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ശക്തമായ രീതിയിൽ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
ഇന്റർനെറ്റിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും വീഡിയോയെ കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. അമിതാഭ് ബച്ചൻ കൂടി രംഗത്തെത്തിയതോടെ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.
Post Your Comments