കമൽഹാസൻ – മണിരത്നം ചിത്രത്തിൽ നിന്ന് തെന്നിന്ത്യൻ നടി നയൻതാരയെ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷമാണ് മണി രത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസനെത്തുന്ന ചിത്രം പുറത്തിറങ്ങുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്.
രണ്ട് വമ്പൻമാർ ഒന്നിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയെ ആണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിഫലം കുത്തനെ കൂട്ടിയ നടിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോളിവുഡിൽ ജവാൻ കൂടി വമ്പൻ ഹിറ്റായതോടെ നയൻതാര പ്രതിഫലം കുത്തനെ ഉയർത്തിയിരുന്നു.
കമൽഹാസന് നായികയായി തൃഷയെ തിരഞ്ഞെടുത്തുവെന്നാണ് പുതിയ വാർത്തകൾ. കൂടാതെ മലയാളി താരം ദുൽഖർ സൽമാനും ചിത്രത്തിൽ ഉണ്ടാകുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. 12 കോടിയിലധികം പ്രതിഫലമായി ആവശ്യപ്പെട്ടെന്നും ഇതോടെയാണ് നടിയെ മാറ്റിയതെന്നും അഭ്യൂഹങ്ങളുണ്ട്.
Leave a Comment