സിനിമാ താരങ്ങളുടെ ജീവിതത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വൈറലാകാൻ ശ്രമിക്കുന്ന ഓൺലൈൻ പേജുകളെ വിമർശിച്ച് നടി മംമ്ത മോഹൻദാസ് രംഗത്ത്. തന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെയാണ് മംമ്ത രംഗത്തെത്തിയത്. ഇനി പിടിച്ചു നിൽക്കാൻ വയ്യ, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം എന്ന തലക്കെട്ടോടെയാണ് വാർത്ത വന്നത്.
തങ്ങളുടെ പ്രിയ താരം മരണത്തിന് കീഴടങ്ങുന്നു എന്ന വാർത്ത ഉൾക്കൊള്ളാനാകാതെ പലരും കമന്റുകളും ഇടുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട് ഈ വാർത്ത വന്ന ഓൺലൈൻ പേജിന് താഴെ കമന്റുമായി താരം എത്തുകയായിരുന്നു.
ലൈക്കിനും പരസ്യത്തിനും എന്തും പറയാമെന്ന് കരുതിയോ, ഇതുപോലുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും നടി കുറിച്ചു. അതോടെ നടിയുടെ അഭിപ്രായത്തെ പിന്തുണച്ച് കൂടുതൽ ആളുകൾ എത്തിയതോടെ വാർത്ത നീക്കം ചെയ്യുകയും പേജ് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.
Post Your Comments