വെബ് സീരീസുകളുടെ മറവിൽ അശ്ലീല വീഡിയോകൾ ചിത്രീകരിച്ചുവെന്നാരോപിച്ച് ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ കസ്റ്റഡിയിലെടുത്തത് വൻ വിവാദമായിരുന്നു.
സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷം, കുന്ദ്ര തന്റെ ജയിലിൽ കഴിഞ്ഞതിനെ കുറിച്ച് ഒരു സിനിമ നിർമ്മിച്ചിരിക്കുകയാണ്. ‘UT 69’ എന്നാണ് തന്റെ അനുഭവ കഥയ്ക്ക് രാജ് പേരിട്ടിരിക്കുന്നത്. ആർതർ റോഡ് ജയിലിൽ അനുഭവിച്ച കാര്യങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും രാജ് വ്യക്തമാക്കിയിരുന്നു.
നവംബർ 3 ന് എത്തിയ ചിത്രം യാതൊരു ചലനവും ഉണ്ടാക്കിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഷ്ട്ടിച്ച് പത്ത് ലക്ഷത്തിനടുത്ത് മാത്രമാണ് ചിത്രം നേടിയതെന്നാണ് വിവരം. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും രാജ് കുന്ദ്രയാണ്.
Post Your Comments