തമിഴ്നാട്ടിൽ സംസ്ഥാന സർക്കാരിന്റെ ബസിൽ അപകടകരമായ രീതിയിൽ തൂങ്ങി യാത്ര ചെയ്ത വിദ്യാർഥികളെ ബസ് തടയുകയും മർദിക്കുകയും ചെയ്ത കേസിൽ നടിയും അഭിഭാഷകയുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ചെന്നൈയിലെ കെരുമ്പാക്കത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കുന്ത്രത്തൂരിൽ നിന്ന് പോരൂരിലേക്ക് പോവുകയായിരുന്ന സ്റ്റേറ്റ് ബസിലാണ് സംഭവം. ബസിൽ വിദ്യാർഥികൾ അപകടകരമായി സഞ്ചരിക്കുന്നത് അതുവഴി കാറിൽ പോവുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവർ ബസ് നിർത്തി. ഇതിനിടെ ഇറങ്ങിവരാൻ വിസമ്മതിച്ച വിദ്യാർഥികളിലൊരാളെ ശകാരിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നു.
വീഡിയോ വൈറലായതോടെയാണ് രഞ്ജനയെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരമൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കുന്നതിനു പകരം നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുതായിരുന്നെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
Post Your Comments