തൃശ്ശൂർ : തന്നോട് കയർത്ത് സംസാരിച്ച മാധ്യമ പ്രവർത്തകയ്ക്ക് തക്ക മറുപടി നൽകി സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ വിജയ ആഘോഷങ്ങൾക്കായി തൃശ്ശൂരുള്ള ഗിരിജാ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം.
സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം സ്വകാര്യ ചാനലിലെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയോട് പ്രകോപനപരമായ രീതിയിൽ സംസാരിക്കുകയും കോടതിയെ പുച്ഛിക്കുകയും ചെയ്യുകയായിരുന്നു. എന്ത് കോടതി എന്നാണ് മാധ്യമ പ്രവർത്തക ചോദിച്ചത്.
കേസിന്റെ കാര്യങ്ങളൊക്കെ കോടതിയിലാണെന്നും അത് കോടതി തീരുമാനിക്കട്ടെ എന്ന് മാന്യമായി മറുപടി സുരേഷ് ഗോപി നൽകിയപ്പോഴായിരുന്നു കോടതിയെ അവഹേളിച്ച് എന്ത് കോടതിയെന്ന് മാധ്യമ പ്രവർത്തക ചോദിച്ചത്. കേസ് സംബന്ധിച്ച കാര്യങ്ങൾ നോക്കുന്നത് കോടതിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും മാധ്യമ പ്രവർത്തക പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഗരുഡൻ സിനിമയെക്കുറിച്ച് സംസാരിക്കണമെങ്കിൽ കോടതിയെ അവഹേളിച്ച് സംസാരിച്ച മാധ്യമ പ്രവർത്തക പിൻമാറണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Post Your Comments